BREAKING NEWSHEALTHKERALALATEST

ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ഗുഡ് വില്‍ അംബാസഡര്‍ മോഹന്‍ലാല്‍

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാലിനെ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ‘എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി’ നടപ്പിലാക്കി വരികയാണ്.
ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും ലക്ഷണങ്ങള്‍ പനിയും ചുമയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇതിന്‍ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷയരോഗികളെ കണ്ടെത്തുന്നതിനുള്ള കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന അക്ഷയകേരളം പദ്ധതിയെ തിരഞ്ഞെടുത്തിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും നടത്തിയ പ്രവര്‍ത്തനങ്ങളിലും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തിരഞ്ഞെടുത്തത്.
ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാക്കാന്‍ സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. നമ്മള്‍ പ്രളയത്തെയും മറ്റു മഹാമാരികളെയും അതിജീവിച്ചിരുന്നവരാണ്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാന്‍ നമ്മുക്ക് കഴിയുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker