ENTERTAINMENTMALAYALAM

നീട്ടി വളര്‍ത്തിയ താടി ലുക്കില്‍ ജയഹേ പാടി മോഹന്‍ലാല്‍; വൈറലായി വന്ദേമാതരം പ്രോമോ

നീട്ടി വളര്‍ത്തിയ താടി ലുക്കിലുള്ള മോഹന്‍ലാലിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അതാ ലുക്കില്‍ രാജ്യത്തെ പ്രമുഖരോടൊപ്പം ഗാനം ആലപിച്ചിരിക്കുകയാണ് താരം. വന്ദേ മാതരം ഗാനത്തിന്റെ പ്രോമോ ട്രൈലര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
ആഗസ്റ്റ് 15നാണ് ഗാനത്തിന്റെ ഫുള്‍ വെര്‍ഷന്‍ റിലീസാകുക. ടീസറില്‍ എസ്.പി ബാലസുബ്രമണ്യം, ഹേമാമാലിനി, ജൂഹി ചൗള, ശ്രേയാ ഘോഷാല്‍ തുടങ്ങിയ വന്‍നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. വിവിധ ഭാഷയിലെ ഗായകരും നടന്മാരും ഒരുമിക്കുന്ന വന്ദേ മാതരത്തിന്റെ പ്രോമോ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി കഴിഞ്ഞു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്ലാവരും പല സ്ഥലങ്ങളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്ത് ഒന്നാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ട്രൈലര്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് ആശങ്കയില്‍ ലോകം മുഴുവന്‍ നില്‍ക്കുമ്പോഴാണ് രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് താടി നീട്ടിയാണ് നടന്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിയ താരത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

Related Articles

Back to top button