ENTERTAINMENTMALAYALAM

ലാലേട്ടന്‍ ഇതാ ന്യൂലുക്കില്‍ ന്യൂജന്‍ താടിക്കാരനായി

കൊവിഡ് 19 ലോക്ക് ഡൗണ്‍ കാലത്ത് ചെന്നൈയിലായിരുന്നു നടന്‍ മോഹന്‍ലാല്‍. ഇക്കഴിഞ്ഞ മാസം അവസാനത്തോടെയാണ് താരം കൊച്ചിയില്‍ തന്റെ അമ്മയെ കാണുന്നതിനായി എത്തിയത്. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ മെയ് 21 ന് താടി നീട്ടി വളര്‍ത്തിയുള്ള ലാലിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ കൊച്ചിയില്‍ വന്നശേഷം ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ കിടിലന്‍ ലുക്ക് പുറത്തുവന്നിരിക്കുകയാണ്.
കൊച്ചി തേവരയില്‍ കഴിയുന്ന അമ്മ ശാന്തകുമാരിയെ കാണുന്നതിനായാണ് നടന്‍ കൊച്ചിയില്‍ ജൂലൈ 23ന് എത്തിയിരുന്നത്. ആറു മാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണാനെത്തിയ മോഹന്‍ലാല്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിഞ്ഞത്. ചെന്നൈയിലെ സ്വവസതിയില്‍ കുടുംബസമേതം ഇരിക്കവേയാണ് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയത്.
14 ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞത്. അതിനുശേഷം അദ്ദേഹം തേവരയിലെ വീട്ടിലെത്തി അമ്മയെ കണ്ടു. അതിനുശേഷം അദ്ദേഹം ഒരു റിഹേഴ്‌സലില്‍ പങ്കെടുക്കുകയായിരുന്നു. ഒരു ചാനലിനായുള്ള ഓണം സ്‌പെഷ്യല്‍ പരിപാടിയുടെ റിഹേഴ്‌സലിലാണ് താരമിപ്പോള്‍. അതിനിടയില്‍ നിന്ന് ആരോ പകര്‍ത്തിയ ചിത്രങ്ങളാണ് ലാല്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിരിക്കുന്നത്.
അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാസ് ട്രഷര്‍ എന്ന സിനിമയിലെ ലുക്കാണോ ഇതെന്ന് ചിലര്‍ കമന്റില്‍ ചോദിക്കുന്നുമുണ്ട്. പ്രിയദര്‍ശന്റെ മരക്കാര്‍അറബിക്കടലിന്റെ സിംഹം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’, ദൃശ്യം 2 എന്നീ ചിത്രങ്ങളാണ് അടുത്തതായി ലാലിന്റേതായി ഒരുങ്ങുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker