സി.വി. ഷിബു.
കല്‍പ്പറ്റ: പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നാല്‍ മേപ്പാടിയില്‍ ആദ്യം പാര്ട്ടിക്കാര് എത്തുന്നത് മൂപ്പന്കുന്നിലേക്കാണ്. അങ്ങനെ മൂപ്പന്‍കുന്ന് സ്ഥാനാര്‍ത്ഥി കുന്നായി. സ്ഥാനാര്‍ത്ഥികളില്‍ പലരും പതിവായി ജയിച്ച് കയറിയതോടെ പിന്നീട് ഈ വാര്‍ഡ് മെമ്പര്‍മാരുടെ കുന്ന് എന്നറിയപ്പെടാന്‍ തുടങ്ങി. ഇത്തവണയും സ്ഥാനാര്ത്ഥിക്കുന്ന് മൂന്ന് മെമ്പര്‍മാരെ സ്വന്തമാക്കി.
ഇപ്രാവശ്യം നാല് പേര് സ്ഥാനാര്‍ത്ഥികളായപ്പോള്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്ക് രണ്ട് അംഗങ്ങളും ഒരു ഗ്രാമപഞ്ചായത്തംഗവുമാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്..
മേപ്പാടി പത്തൊന്‍പതാം വാര്‍ഡില്‍ എല്‍.ഡി.എഫില്‍ നിന്നുള്ള അജ്മല്‍ സാജിദ്, ബ്ലോക്ക് പഞ്ചായത്ത് തൃക്കൈപ്പറ്റ ഡിവിഷനിലെ അരുണ്‍ ദേവ് , മേപ്പാടി ഡിവിഷനില്‍ ടി.കെ. നസീമയും യു.ഡി.എഫില്‍ നിന്നുമാണ് വിജയിച്ചത്.
കെ. വേലായുധന് മാസ്റ്ററാണ് മൂപ്പന് കുന്നിലെ ആദ്യ സ്ഥാനാര്‍ത്ഥിയും ആദ്യ മെമ്പറും . ജനകീയാസൂത്രണം നിലവില്‍ വന്നത് മുതല്‍ മൂന്ന് തവണ അദ്ദേഹം ജനപ്രതിനിധിയായി. ഭാര്യ എ . ജാനകി ടീച്ചര്‍, മരുമകള്‍ പ്രേമലത അജയ് കുമാര്‍ , കെ.കെ. ബാലകൃഷ്ണന് , പി. സെയ്തലവി, യു. അഹമ്മദ് കുട്ടി, യു. അജ്മമല്‍ സാജിദ് തുടങ്ങിയവരാണ് മുന്‍ കാലങ്ങളില്‍ ജനപ്രതിനിധികളായത് .
അഞ്ച് പേര് പല തവണകളായി മത്സരിച്ച് തോറ്റു.