LOCAL NEWSALAPPUZHA

ആലപ്പുഴയില്‍ ഗര്‍ഭിണിയായ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: കോടംതുരുത്തില്‍ അമ്മയും മകനും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗര്‍ഭിണിയാണ്. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുവയസുകാരനായ മകന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടിയ നിലയിലായിരിന്നു.

കടബാധ്യത മൂലമാണ് ആത്മഹത്യയെന്നും മകന്‍ തനിച്ചായാല്‍ അവനെ ആരും നോക്കില്ലെന്നും അതിനാല്‍ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തു. ഭര്‍ത്താവ് വിനോദ് ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ ഭര്‍തൃമാതാവും പിതാവും വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കുത്തിയതോട് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button