BREAKINGKERALA

കുടുംബവഴക്ക്; തൃശ്ശൂര്‍ മാളയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു

തൃശ്ശൂര്‍: മാളയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടര്‍ന്ന് ഹാദില്‍ ഷൈലജയെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ?ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധര്‍മം മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button