BREAKING NEWSKERALALATEST

രാജ്യസഭയില്‍ നറുക്ക് വീണത് മുഖ്യന്റെ വിശ്വസ്തര്‍ക്ക്

പ്രതിസന്ധി കാലഘട്ടങ്ങളില്‍ മുഖ്യമന്ത്രിക്കൊപ്പം നിന്ന വിശ്വസ്തര്‍ക്ക് രാജ്യസഭാസീറ്റ്. എം പി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച കെ.കെ.രാഗേഷിനെ ഇത്തവണയും രാജ്യസഭയിലേക്ക് അയക്കണമെന്ന കേന്ദ്രനേതൃത്വത്തെ പോലും തള്ളിയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തരും, കണ്ണൂരുകാരുമായ ശിവദാസനെയും, ഉപദേഷ്ടാക്കളില്‍ ഒരാളായ ബ്രിട്ടാസിനെയും രാജ്യസഭയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു ടേം നിബന്ധന സിപിഎം കൃത്യമായി നടപ്പാക്കിയിരുന്നു. ഈ നിബന്ധന രാജ്യസഭാ തിരഞ്ഞെടുപ്പിലും ബാധകമാക്കുകയായിരുന്നു.
കെ. കെ. രാഗേഷ് രണ്ടു ടേം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്‍െ നിലപാട് അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് പോയ സംസ്ഥാന സെക്രട്ടേറിയേറ്റ് ബ്രിട്ടാസിന്റെയും ശിവദാസന്റെയും സ്ഥാനാര്‍ത്ഥിത്യത്തില്‍ ഉറച്ച തീരുമാനമെടുത്ത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
വെള്ളിയാഴ്ച്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. എസ് എഫ് ഐ ദേശീയ പ്രസിഡന്റു കൂടിയായ ശിവദാസന്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവന്നത്. ചാനല്‍ ചര്‍ച്ചകളിലും പൊളിറ്റ് ബ്യൂറോ പ്രസ്താവനകള്‍ ജനങ്ങളിലെത്തിക്കുന്നതിലും നിര്‍ണായക പങ്കുണ്ട്.
പാര്‍ട്ടി ചാനലായ കൈരളിയുടെ മാനേജിംഗ് ഡയറക്ടറാണ് ജോണ്‍ ബ്രിട്ടാസ്. കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസ് ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു. പിന്നീട് കൈരളിയിലെത്തി ഇവിടെ നിന്ന് ഏഷ്യാനെറ്റിലേക്ക് പോയെങ്കിലും തിരികെ എത്തിയത് കൈരളിയുടെ അമരക്കാരനായാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനമേറ്റതോടെ ഉപദേശക സംഘത്തിലെത്തുകയായിരുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെയും, കിസാന്‍ സഭാ നേതാവ് ബിജുകൃഷ്ണന്‍െയും പേരുകളും പറഞ്ഞുകേട്ടിരുന്നെങ്കിലും നറുക്കു വീണത് ശിവദാസനും ബ്രിട്ടാസിനുമാണ്. ഒഴിവുവന്ന മൂന്നു സീറ്റുകളില്‍ രണ്ടു സീറ്റുകളില്‍ സിപിഎമ്മിന് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാം. യുഡിഎഫിന്റെ ഒരു സീറ്റില്‍ നിലവിലെ രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തന്നെ സ്ഥാനാര്‍ത്ഥിയാവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker