KERALALATEST

വൈസ്ചാന്‍സലര്‍ നിയമന വിവാദം: പ്രേമചന്ദ്രന്‍ എംപിക്കെതിരേ മുഹമ്മദ് റിയാസ് നിയമനടപടിക്ക്

കൊല്ലം: ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി നടത്തിയ വിവാദ പ്രസ്താവനയില്‍ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മരുമകന്‍ നിര്‍ദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതെന്ന പ്രേമചന്ദ്രന്റെ ആരോപണത്തിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമനടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് റിയാസിന്റെ പ്രതികരണം.
കൊല്ലം ലോകസഭാ അംഗം എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Related Articles

Back to top button