KERALALATESTTHIRICHUR

എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്ന കോണ്‍ഗ്രസുകാരനെ സിപിഎമ്മില്‍ എടുത്തു

തൃശൂര്‍: തൃശൂരിലെ എസ്എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എംകെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നു. തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദന്‍. കൊച്ചനിയന്‍ കേസില്‍ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം വിശദീകരണം.
നാലു തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന മുകുന്ദന്‍ തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ നാളായി അഭിപ്രായഭിന്നതയിലായിരുന്നു. കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. സിപിഎം. നേതാക്കള്‍ക്കൊപ്പമാണ് എംകെ മുകുന്ദന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.
1992 ഫെബ്രുവരി 29നായിരുന്നു തൃശൂരില്‍ എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്‍ കൊല്ലപ്പെട്ടത്. കെഎസ് യു നേതാക്കളായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന എംഎസ് അനില്‍കുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. മുകുന്ദനായിരുന്നു കൊലക്കേസിലെ രണ്ടാം പ്രതി.
36 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദന്‍ സിപിഎം ക്യാംപില്‍ എത്തുന്നത്. പക്ഷേ, കൊച്ചനിയന്‍ കേസിലെ പ്രതിയെ പാര്‍ട്ടി സ്വീകരിച്ചതില്‍ സിപിഎമ്മിനകത്ത് അഭിപ്രായ ഭിന്നത രൂക്ഷമാണ്.

Related Articles

Back to top button