വിശ്വാസികളെ നീക്കം ചെയ്തു മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍തോമന്‍ പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്തേക്ക് കടന്നു. ഉപവാസ പ്രാര്‍ഥനായ!ജ്ഞം നടത്തിയ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റുചെയ്തു നീക്കി. വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. പള്ളി താല്‍കാലികമായി പൂട്ടാന്‍ ഹൈക്കോടതി കലക്ടറോട് നിര്‍ദേശിച്ചിരുന്നു.