KERALALATEST

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10 വ്യാജ ഏറ്റുമുട്ടല്‍; അന്വേഷിക്കണം വേണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടില്‍ ഇന്ന് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടുകയും ഒരു മാവോയിസ്റ്റ് കൊലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
കെപിസിസി ഈ സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് വയനാട്ടില്‍ നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ല. മുന്‍പ് നടന്ന സംഭവങ്ങളെയാണ് താന്‍ വ്യാജ ഏറ്റുമുട്ടല്‍ എന്നു പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വിവിധ കേസുകളിലായി നടക്കുന്ന അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്. ഇനി അന്വേഷണം തന്റെ വസതിയിലേക്ക് എത്തുന്നു എന്ന് മനസിലായപ്പോഴാണ് മുഖ്യമന്ത്രി ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത് അന്വേഷണം എന്നില്‍ നിന്ന് തുടങ്ങട്ടെയെന്ന രാഷ്ട്രീയ ചങ്കൂറ്റമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത്.
വനിത കമ്മിഷന് തനിക്കെതിരേ നല്‍കിയ പരാതിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും നേരത്തെ നടത്തിയ പ്രസ്താവനയില്‍ താന്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും ഇനിയും വിവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker