BREAKING NEWSKERALA

കേരളത്തെ അറിയിക്കാതെ കേന്ദ്ര ജല കമ്മിഷന്‍ മുല്ലപ്പെരിയാറില്‍; ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാട് നീക്കത്തിന്റെ ഭാഗം

കുമളി: കേന്ദ്ര ജല കമ്മിഷന്‍ അംഗങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി. കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കൊപ്പം ജലകമ്മിഷന്‍ അംഗങ്ങള്‍ എത്തിയപ്പോഴാണ് കേരള പൊലീസും സന്ദര്‍ശന വിവരമറിയുന്നത്.ജലകമ്മിഷന്‍ ഡയറക്ടര്‍ നിത്യ നന്ദുറായ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഇസ്‌ലി ഐസക് എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. പ്രധാന അണക്കെട്ടും ബേബി ഡാമും ഗാലറിയും സ്പില്‍വേയും പരിശോധിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടും സന്ദര്‍ശിച്ചു. എന്നാല്‍ വൈഗ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മുല്ലപ്പെരിയാറിലും എത്തിയതെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. അതിനാലാണു കേരളത്തെ അറിയിക്കാതിരുന്നത്.മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അടുത്ത മാസം അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തുന്നുണ്ട്. ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായി അണക്കെട്ടില്‍ പ്രഷര്‍ ഗ്രൗട്ടിങ് നടത്താനുള്ള തയാറെടുപ്പിലാണു തമിഴ്‌നാട്.

Related Articles

Back to top button