KERALALATEST

പിണറായി വിജയന്‍ മുണ്ടുടുത്ത സ്റ്റാലിനെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുല്ലപ്പള്ളി. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജില്ലകളില്‍ ഡിസിസി പ്രസിഡന്റുമാരുടെ നേതൃത്വത്തിലും ഉപവാസ സമരം നടക്കുകയാണ്.

കഴിഞ്ഞ ദിവസം നിയമസഭയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയം തള്ളിയത്. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. അഴിമതി കേസിലോ സ്വര്‍ണക്കടത്തിലോ ഉള്‍പ്പെട്ടവര്‍ക്ക് യാതൊരു സംരക്ഷണവും നല്‍കില്ല. ബോധപൂര്‍വം ചിലര്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപണങ്ങള്‍ക്ക് തെളിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Articles

Back to top button