BREAKINGKERALA
Trending

മൂന്നാറിലെ വ്യാജപട്ടയം; 19 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണം വേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ വ്യാജ പട്ടയം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ കടുത്ത നിലപാടുമായി ഹൈക്കോടതി. 19 റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. വ്യാജ പട്ടയം നല്‍കിയതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന രാജന്‍ മഡേക്കര്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി.
വ്യാജ പട്ടയം സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെങ്കില്‍ അതിനുള്ള കാരണം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. രവീന്ദ്രന്‍ പട്ടയങ്ങളില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കുമെന്ന് ഡിജിപി കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. അത് മോണിറ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കും.
മൂന്നാറില്‍ മാത്രമല്ല വാഗമണ്ണിലും കയ്യേറ്റമുണ്ടെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി നിരീക്ഷിച്ചത്. 42 പട്ടയ കേസുകളിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞിരുന്നു. ഈ വ്യാജ പട്ടയങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുനെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ അവിടെ കൈയ്യേറ്റം നടക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button