KERALALATEST

മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് വി മുരളീധരന്‍. നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവരെ മറ്റെന്തു വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യമന്ത്രിക്ക് ഐ സി എം ആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയില്ലെങ്കില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പ്രോട്ടോകോള്‍ ലംഘന വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കോവിഡിയറ്റ് എന്നാണ് വി മുരളീധരന്‍ വിളിച്ചത്. ഈ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി വി മുരളീധരന്‍ വ്യക്തമാക്കി. നിരന്തരം പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ മറ്റെന്തു വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് ഐ സി എം ആറിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയില്ലെന്നാണ് പ്രതികരണത്തിലൂടെ മനസ്സിലാക്കുന്നത്. ആരോഗ്യമന്ത്രിക്ക് കോവിഡ് പ്രോട്ടോകോള്‍ എന്താണെന്ന് അറിയില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു.
അതേസമയം ചാരക്കേസ് സി ബി ഐക്ക് കൈമാറിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരന്‍ നമ്പിനാരായണന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചു.ചാരക്കേസില്‍ സത്യം പുറത്തു വരണമെന്നും വി മുരളീധരന്‍ പറഞ്ഞു.നമ്പി നാരായണന്റെ ജീവിതം അലങ്കോലമാക്കിയ കേസ് ആണ് ചാരക്കേസ്. അതിന്റെ വസ്തുത പുറത്തു വരണം. അതിനുള്ള അന്വേഷണം നടക്കണം. നമ്പി നാരായണനാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. ചാരക്കേസില്‍ ബി ജെ പി കക്ഷി അല്ലെന്നും വി മുരളീധരന്‍ വ്യക്തമാക്കി

Related Articles

Back to top button