തൃശ്ശൂര്‍: കെ. മുരളീധരന്റെ തോല്‍വി പഠിക്കാന്‍ കെ.പി.സി.സി. നിയോഗിച്ച ഉപസമിതി 18-ന് ചൊവ്വാഴ്ച തൃശ്ശൂരിലെ മണ്ഡലങ്ങളില്‍ തെളിവെടുപ്പിനെത്തും. രാവിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. സമിതിയംഗങ്ങളായ കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരാണെത്തുക. വിലയിരുത്തലുകളും പരാതികളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കോ ഉപസമിതിക്കോ രേഖാമൂലം എഴുതിനല്‍കാന്‍ അവസരമുണ്ടെന്ന് ഞായറാഴ്ച ചുമതലയേറ്റ തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എം.പി. പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
തദ്ദേശതിരഞ്ഞെടുപ്പും ചേലക്കര തിരഞ്ഞെടുപ്പുമാണ് പാര്‍ട്ടിക്കു മുന്നിലുള്ള പ്രധാന അജന്‍ഡകള്‍. പോരായ്മകള്‍ തിരിച്ചറിഞ്ഞ്, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തും. നവമാധ്യമങ്ങളിലെ പാര്‍ട്ടിവിരുദ്ധ കുറിപ്പുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
പരസ്യപ്രചാരണം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഏത് നേതാവായാലും നടപടിയുണ്ടാകും.
1,123 Less than a minute