KERALALATEST

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജയ്പുര്‍: സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ ആക്രമണത്തെ തുടര്‍ന്ന് മരിച്ചു. രാജസ്ഥാനിലെ ജയ്പുരില്‍ ബുധനാഴ്ചയാണ് സംഭവം.
രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിക്കാന്‍ ദാബയിലെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകനായ അഭിഷേക് സോണിയും സുഹൃത്തും. അതേ സമയത്ത് തന്നെ ബൈക്കില്‍ അവിടെയെത്തിയ മൂന്നു പേരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായതായി മാന്‍ സരോവര്‍ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കുമാര്‍ പറഞ്ഞു.
കലഹത്തിനിടെ തലയ്ക്ക ഗുരുതരമായി പരിക്കേറ്റ അഭിഷേക് സോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അക്രമികളെ എത്രയും വേഗം പിടികൂടുമെന്നും ദിലീപ് കുമാര്‍ അറിയിച്ചു. ഐപിസി 307 ാം വകുപ്പനുസരിച്ച് വധശ്രമത്തിനാണ് പോസീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Articles

Back to top button