LATESTNATIONAL

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ ആറ് ബന്ധുക്കളെ പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു

വിശാഖപട്ടണം: മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി കുടുംബത്തിലെ ആറുപേരെ കൊന്ന് പെണ്‍കുട്ടിയുടെ പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒരു പുരുഷന്‍, മൂന്നു സ്ത്രീകള്‍, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങള്‍ എന്നിവരെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തിയത്.
പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും വകവരുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന പ്രതിയെയാണ് കണ്ടത്. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു. 2018ല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കൂട്ടക്കൊലയില്‍ എത്തിയത്.
പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്നയാള്‍ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പ്രതിയായിരുന്ന വിജയ്‌യുടെ ഭാര്യയും കുട്ടികളും അച്ഛനും അമ്മായിമാരുമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വിജയ് സംഭവസമയം വീട്ടില്‍ ഇല്ലായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker