KERALALATEST

തൃശ്ശൂരില്‍ പട്ടാപ്പകല്‍ കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു

തൃശ്ശൂര്‍: തൃശ്ശൂരില്‍ പട്ടാപ്പകല്‍ വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതിയായ തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ആണ് കൊല്ലപ്പെട്ടത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച് നിര്‍ത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
കൊല്ലപ്പെട്ട ആദര്‍ശും നിധിലും അടക്കം കേസിലെ പ്രതികളെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ തമ്മില്‍ മുമ്പും സംഘര്‍ഷങ്ങളുണ്ടായിരുന്നു.
ജൂലൈയിലാണ് ചായക്കടയില്‍ ഇരുന്നിരുന്ന ആദര്‍ശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. അതിന് ശേഷം കേസിലെ പ്രതികളെല്ലാം ഒളിവില്‍ പോയി. സ്ഥലത്ത് തന്നെ താമസിച്ചുവന്നിരുന്ന ഹിരത്, നിജില്‍, ഷനില്‍, പ്രജില്‍, ഷിബിന്‍, നിമേഷ്, നിതില്‍, വൈഷ്ണവ്, ശിഹാബ് എന്നിവരായിരുന്നു ആദര്‍ശ് വധക്കേസിലെ ഒമ്പത് പ്രതികള്‍. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഇവരെല്ലാവരും. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അന്തിക്കാട് മേഖലയില്‍ തുടര്‍ക്കഥയാണ്

Related Articles

Back to top button