അഹമ്മദാബാദ്: തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്തൃപിതാവാണെന്ന് സംശയിച്ച അമ്മായിയമ്മയെ മരുമകള്‍ അടിച്ചുകൊന്നു. ഗുജറാത്തിലെ ഗോട്ടയിലാണ് സംഭവം. രേഖ അഗര്‍വാള്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. മരുമകളായ നികിത അഗര്‍വാളിന് തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായി രേഖ സംശയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അതേസമയം, മാനസിക രോഗമായ ഒബ്സസീവ് കംപള്‍സീവ് ഡിസോഡര്‍ (ഒസിഡി) കൊല്ലപ്പെട്ട രേഖയ്ക്ക് ഉണ്ടായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഗര്‍ഭിണിയായ മരുമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും വീടിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ കുളിക്കണമെന്ന് രേഖ ശാഠ്യംപിടിച്ചിരുന്നു.
നികിത പുറത്തു പോയാലോ മറ്റാരോടെങ്കിലും സംസാരിച്ചാലോ അപ്പോള്‍ത്തന്നെ കുളിക്കണമെന്ന് രേഖ നിര്‍ബന്ധംപിടിച്ചിരുന്നു. അമ്മായിയമ്മയുടെ ഇത്തരം പെരുമാറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നികിത മൊഴി നല്കി. ഇരുമ്പ് കമ്പിയുപയോഗിച്ച് തലയ്ക്കടിച്ചാണ് രേഖയെ നികിത കൊലപ്പെടുത്തിയത്. മാനസിക രോഗത്തിന് രേഖ മരുന്ന് കഴിക്കുന്നുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.