KERALALATESTTHIRUVANANTHAPURAM

തിരുവനന്തപുരത്ത് ഏഴുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
. കാട്ടാക്കട കണ്ടല കോട്ടയില്‍ വീട്ടില്‍ മുഹമ്മദ് സലിം (42) മകന്‍ ആഷ്‌ലിന്‍ സലിം (7) എന്നിവരാണ് മരിച്ചത്. ആഷ്‌ലിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സലീം തൂങ്ങിമരിക്കുകയായിരുന്നു. വ്യവസായവകുപ്പിലെ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനായ സലിം ഇയാളുടെ കുടുംബവീടിന് സമീപം ഒരു വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെത്തിയ സഹോദരിയാണ് സലിമിനെ തൂങ്ങിയ നിലയില്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
കുടുംബപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യവസായ വകുപ്പ് ജീവനക്കാരിയായിരുന്ന അമ്പിളി എന്ന യുവതിയെ സലിം പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുള്ള മകനാണ് ആഷ്‌ലിന്‍. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് അസുഖബാധിതയായി ഇവര്‍ മരിച്ചു. തുടര്‍ന്ന് ആശ്രിത നിയമനത്തിലാണ് വ്യവസായ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
ഭാര്യയുടെ മരണശേഷം ഇയാള്‍ വീണ്ടും രണ്ട് തവണ വിവാഹിതനായി. ഇതില്‍ രണ്ടാം വിവാഹവും പരാജയപ്പെട്ടു. നിലമ്പൂര്‍ സ്വദേശിനിയായ ഫസീലയുമായി കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു ഇയാളുടെ മൂന്നാം വിവാഹം. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ സ്വന്ത് വീട്ടിലേക്ക് പോയിരുന്നു. ഇതോടെയാണ് സലിമും മകനും വീട്ടില്‍ തനിച്ചായത്.സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button