BREAKING NEWSKERALA

പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിലെ സ്വീകരണമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.
കൊലപാതക വിവരം മയില്‍സ്വാമി പേപ്പറില്‍ എഴുതി പത്രത്തിനൊപ്പം അയല്‍വീട്ടില്‍ നല്‍കുകയായിരുന്നു. ജാനകിയെ കൊലപ്പെടുത്തിയെന്നാണ് പേപ്പറില്‍ എഴുതിയിരുന്നത്. കത്ത് കണ്ടവരാണ് പോലീസില്‍ വിവരമറിയിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button