BREAKING NEWSLATESTNATIONAL

മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണമെന്ന് ആവശ്യവുമായി ശിവസേന

മുംബൈ : മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. പാര്‍ട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനോട് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും മുഖപ്രസംഗത്തില്‍ ‘സാമ്‌ന’ പറയുന്നു. ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി മുസ്ലിം പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും സാമ്‌ന ആവശ്യപ്പെടുന്നു.
മുസ്ലീം കുട്ടികള്‍ക്കായി ‘ആസാന്‍’ പാരായണ മത്സരം നടത്തണമെന്ന് ശിവസേനയുടെ മുംബൈസൗത്ത് വിഭാഗ് പ്രമുഖ് പാണ്ഡുരംഗ് സക്പാല്‍ കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സക്പാലിനെതിരെ ബി ജെ പി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനവുമായി സാമ്‌ന രംഗത്തെത്തിയിരിക്കുന്നത്.
സേനാ നേതാവ് ആസാനെ പ്രശംസിച്ചതിന് എതിരെയുള്ള ബിജെപിയുടെ വിമര്‍ശനം ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നതിന് സമാനമാണെന്നും സാമ്‌ന എഡിറ്റോറിയല്‍ പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും മുന്‍ സൈനികരോ അല്ലെങ്കില്‍ അവരുടെ കുട്ടികള്‍ ഇപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നവരോ ആണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Related Articles

Back to top button