നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ഒരു സീറ്റ് കൂടുതല്‍ ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് തീരുമാനം. നിലവില്‍ മത്സരിക്കുന്ന മണ്ണാര്‍ക്കാടിന് പുറമേ പട്ടാമ്പിയോ, ഒറ്റപ്പാലമോ വേണമെന്നാണ് ലീഗിന്റെ ആവശ്യം.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എംഎ സമദിനെ ജില്ലയില്‍ മത്സരിപ്പിക്കാനാണ് ലീഗ് നീക്കം. നിലവില്‍ മണ്ണാര്‍ക്കാട് മാത്രമാണ് ജില്ലയില്‍ മുസ്ലീം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലം. എന്നാല്‍, ഒരു സീറ്റിന് കൂടി തങ്ങള്‍ക്ക് യോഗ്യതയുണ്ടെന്നാണ് മുസ്ലീം ലീഗിന്റെ അവകാശവാദം. മണ്ണാര്‍ക്കാടിന് പുറമേ ലീഗിന് ശക്തതമായ സംഘടന അടിത്തറയുള്ള മണ്ഡലമാണ് പട്ടാമ്പി. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിച്ച് ജയിച്ച മണ്ഡലം കഴിഞ്ഞ തവണയാണ് യുഡിഎഫിനെ കൈവിട്ടത്. മുഹമ്മദ് മുഹ്സിന് എംഎല്‍എയെ നേരിടാന്‍ യുവാവായ എംഎ സമദിനെ രംഗത്തിറക്കണമെന്നാണ് ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കളുടെ പക്ഷം. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ കൂടിയാണ് എം.എ സമദ്. പട്ടാമ്പിയില്ലെങ്കില് ഒറ്റപ്പാലമെങ്കിലും തങ്ങള്‍ക്ക് വേണമെന്നാണ് ലീഗിന്റെ നിലപാട്.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. സീറ്റുകള്‍ കൂടുതല്‍ ലീഗിന് നല്‍കാനാകില്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. പ്രശ്ന പരിഹാരമായില്ലെങ്കില്‍ തീരുമാനം യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കും.