BREAKINGKERALA

മുതലപ്പൊഴി കണ്ണീര്‍ പൊഴിയായെന്ന് പ്രതിപക്ഷം സഭയില്‍, ഒന്നര വര്‍ഷത്തിനകം ശാശ്വത പരിഹാരമെന്ന് മന്ത്രി സജി ചെറിയന്‍

തിരുവനന്തപുരം: അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.അടിക്കടി മരണങ്ങള്‍ ഉണ്ടാകുന്നുണ്ട്.കുടുംബങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.623 പരമ്പരാഗത വള്ളങ്ങള്‍ മുതലപ്പൊഴിയിലുണ്ട്.മണല്‍മാറ്റി ചാലിന് ആഴം കൂട്ടുക,ബ്രേക്ക് വാട്ടറില്‍ അറ്റകുറ്റപ്പണി ,മുന്നറിയിപ്പ് ബോയകള്‍ സ്ഥാപിക്കുക എന്നിവയാണ് പ്രശ്‌ന പരിഹാരത്തിന് ചെയ്യേണ്ടത്.നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്.അദാനി പോര്‍ട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്.
മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്‌ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്.തുറമുഖം അപകടരഹിതമാക്കാന്‍ നടപടികള്‍ എടുക്കുന്നുണ്ട്.വിദഗ്ധ സംഘം പഠനം നടത്തുകയാണ്.യുദ്ധകാല അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചു.65.6 കോടി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തി.ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന് നല്‍കി.കേന്ദ്രത്തിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.രണ്ട് മാസത്തിനകം പണി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.ഒന്നര വര്‍ഷത്തിനകം പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു
തലപ്പൊഴിയില്‍.യോഗങ്ങള്‍ മാത്രമാണ് നടക്കുന്നത്..മരണങ്ങളെ കുറിച്ചുള്ള സര്‍ക്കാര്‍ കണക്ക് തെറ്റെന്ന് അടിയന്തരപ്രമേയ മോട്ടീസ് കൊണ്ടുവെന്ന എം വിന്‍സന്റ് കുറ്റപ്പെടുത്തി.രോഗി മരിച്ചിട്ടും മന്ത്രി ശസ്ത്രക്രിയയെ കുറിച്ച് വാചാലനാകുന്നു.മുതലപ്പൊഴി കണ്ണീര്‍ പൊഴിയായി.നാല് ദിവസം മുന്‍പും മത്സ്യ.തൊഴിലാളി മരിച്ചു.അപകടം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് പട്ടിണി കൊണ്ടാണ്.ഡ്രൈഡ്ജിങ് ആണ് മുതലപ്പൊഴിയിലെ പ്രശ്‌നം.ആവര്‍ത്തിച്ച് യോഗം കൂട്ടിയിട്ടും ഒന്നും നടക്കുന്നില്ല.ജെസിബി ഉപയോഗിച്ച് ഡ്രജ്ജിംഗ് നടത്തി കണ്ണില്‍ പൊടിയിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.കോടിക്കണക്കിന് രൂപ മുടക്കി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്ന സര്‍ക്കാരിന് ഡ്രഡ്ജര്‍ വാടക്ക് എടുക്കാെന്‍ കഴിയില്ലേ? സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിക്കുന്നു.കരാര്‍ പ്രകാരമുള്ള കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.മരിച്ചവരുടെ കണക്ക് മാത്രമല്ല മുതലപ്പൊഴി, മരിച്ച് ജീവിക്കുന്നവരുടെ കൂടിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button