ENTERTAINMENTMALAYALAM

ശ്രീനാഥ് ഭാസിയുടെ ‘മുത്തം നൂറ്‌വിധം’; ടൈറ്റില്‍ കൊള്ളാം

നി കൊ ഞാ ചാ, ലവകുശ എന്നീ സിനിമകള്‍ക്കു ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുത്തം നൂറ് വിധം’. ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പൃഥ്വിരാജ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ചിത്രത്തിന്റെ രചനയും സംവിധായകനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം സ്‌കൈ ഫിലിംസ്.
ഗൗതം വസുദേവ് മേനോന്‍ ഉള്‍പ്പെടെ തമിഴിലെ നിരവധി പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഡാനി റെയ്മണ്ട് ആണ് ഛായാഗ്രാഹകന്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ മുന്ന പി എസ് ആണ്. കൗതുകകരമായ ടൈറ്റില്‍ ടീസര്‍ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മി മരക്കാര്‍ ആണ്. ടൈറ്റില്‍ ടീസറിന്റെ എഡിറ്റിംഗ് സംഗീത് പ്രതാപും ഛായാഗ്രഹണം നീരജ് രവിയുമാണ്. ഇപ്പോള്‍ പ്രീപ്രൊഡക്ഷനിലുള്ള ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. എറണാകുളം, വര്‍ക്കല, അസം, ലെ ലഡാക് എന്നിവിടങ്ങളില്‍ ആയിരിക്കും ചിത്രീകരണം.

Related Articles

Back to top button