LATESTVAYANADU

മുത്തങ്ങയില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി

കല്‍പ്പറ്റ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ് റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ മൈസൂരില്‍ നിന്നും കോഴിക്കോടിനുള്ള KL 15 F 299 കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നും നിയമ വിരുദ്ധമായി കടത്താന്‍ ശ്രമിച്ച 50 kg (1600 പാക്കറ്റ് ) നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി. ഉടമസ്ഥനില്ലാത്ത നിലയില്‍ പുറക് വശത്തെ സീറ്റിനടിയില്‍ സ്യൂട്ട് കെയ്‌സിലും ബാഗിലും ഒളിച്ചു വച്ച നിലയില്‍ ആണ് കടത്താന്‍ ശ്രമിച്ചത്. കേരളത്തില്‍ ഉദ്ദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്നതാണ് കണ്ടെടുത്ത പുകയില ഉല്പന്നങ്ങള്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടാതെ പരിശോധനയില്‍ .സ്റ്റാറ്റിക് സര്‍ വിലന്‍സ് ടീം ഉദ്യോഗസ്ഥരായ .ബാലകൃഷ്ണന്‍ കെ.ജി. സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ സുല്‍ത്താന്‍ ബത്തേരി, തങ്കന്‍.എ.എസ്.ഐ. സുല്‍ത്താന്‍ ബത്തേരി ,സുബീഷ് .സി.പി.ഒ. ഡി.എച്ച്.ക്യു എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശനമായ പരിശോധനയാണ് മുത്തങ്ങയില്‍ ആരംഭിച്ചിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker