ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ തിളങ്ങി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ‘ മൂത്തോന്’ . മികച്ച ചിത്രവും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മൂത്തോന് സ്വന്തമാക്കിയത്. മികച്ച ബാല താരമായി സഞ്ജന ദീപുവും തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് മേള സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി തന്നെയായിരുന്നു
നിരവധി രാജ്യാന്തര മേളകളില്‍ തിളങ്ങിയ മൂത്തോന് ഗീതു മോഹന്‍ദാസ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം . ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ബോളിവുഡ് സംവിധായകന് അനുരാ?ഗ് കശ്യപാണ് ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ശശാങ്ക് അറോറ, ശോഭിത ധുളിപാല,റോഷന് മാത്യു, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.