കൊച്ചി : ജ്യുവലറി ഷോപ്പിങ്ങിനുള്ള ഇന്ത്യന്‍ മുന്‍നിര, ഓംനി ചാനല്‍ മാര്‍ക്കറ്റ് പ്ലേസായ ഇജോഗ്രിയുടെ ജുവല്‍ പാര്‍ട്ണറായി മുത്തൂറ്റ് ഗോള്‍ഡ് ബുള്ള്യന്‍ കോര്‍പ്പറേഷനെ നിയമിച്ചു.
ഇതനുസരിച്ച് മുത്തൂറ്റിന്റെ 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങളും 999 പരിശുദ്ധിയുള്ള എംഎംടിസി സര്ട്ടിഫിഫൈഡ് ഗോള്‍ഡ് കൊയിന്കംപെന്ഡന്റുകളും തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ ഇജോഗ്രി ജുവലര്‍ പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ വില്പനയ്ക്ക് ലഭ്യമാണ്. സ്വര്‍ണ്ണ ബുള്ള്യുനകള് വിശ്വസ്തയാര്ന്ന നിക്ഷേപമാണ്.
സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന മൂല്യമുള്ള രൂപങ്ങളാണ്. ഇന്ഗോട്സ് സ്പെഷലൈസ്ഡ് കോയിനുകളും ബാറുകളും. നിക്ഷേപം എന്ന നിലയിലും സമ്മാനങ്ങള്‍ എന്ന നിലയിലും ഈ ഉത്സവ സീസണില്‍ വില്പനയില് പുതിയ ഉണര്‍വാണ് പ്രതീക്ഷിക്കുന്നത്.
മുത്തൂറ്റ് ഗോള്‍ഡ് ബ്യൂള്ള്യന് കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം തങ്ങളുടെ ജുവലര്‍ നെറ്റ് വര്‍ക്കിന് തിളക്കമാര്‍ന്ന വളര്‍ച്ച ലഭ്യമാക്കുമെന്ന് ഇജോഗ്രി സഹസ്ഥാപകനും സിഇഒയുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു.
സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള ഒരു ഉത്തമ അവസരമായാണ് മലയാളികള്‍ ഉത്സവ കാലങ്ങളെ കാണുന്നതെന്ന് ഇജോഗ്രി സിബിഒ സരിന് പ്രഭാകര്‍ പറഞ്ഞു.
ഓണ്‍ലൈനായി വാങ്ങുമ്പോള്‍ പരിശുദ്ധിയും ഗുണമേന്മയും ഉറപ്പാണെന്ന് മുത്തൂറ്റ് ഗോള്‍ഡ് ബുള്ള്യന്‍ കോര്പ്പറേഷന് പ്രതിനിധി പി.എക്സ്. പോള്‍ ആന്‍ഡ്രു പറഞ്ഞു.