നടി മുത്തുമണിയുടെയും സംവിധായകനുമായ പി.ആര് അരുണിന്റെയും ജീവിതത്തില്‍ ആദ്യത്തെ കണ്മണി ഇങ്ങെത്തി. ഇരുവര്‍ക്കും ആണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. 2006ല്‍ ആയിരുന്നു മുത്തുമണിയുടെയും അരുണിന്റേയും വിവാഹം.
നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ആണ് ഇരുവരുടെയും ജീവിതത്തില്‍ ആ വലിയ സന്തോഷം എത്തിയത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
നാടകത്തില്‍ നിന്ന് സിനിമയിലേക്കിതെത്തിയയാളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തിയത്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അധ്യാപകന് കൂടിയായ അരുണ്‍ ആണ് ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തത്.
അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. നാടകത്തില്‍ സജീവമായിരുന്ന താരം 2006 ല്‍ സത്യന് അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് ആദ്യമായി ബിഗ്സ്ക്രീനില്‍ എത്തിയത്. അതിനുശേഷം വിവിധ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ച മുത്തുമണിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം കാവല്‍ ആണ്.