AUTOFOUR WHEELERKERALALATEST

‘സംഗീത സംവിധായകന്റെ തന്ത്രം പാളി’; പിഴയിട്ടത് അലോയ് വില്‍ ഇട്ടതിനല്ല… നിയമവിരുദ്ധമായ നമ്പര്‍ പ്ലേറ്റിനെന്ന് എംവിഡി

കൊച്ചി: അലോയ് വീലിന് പിഴ ചുമത്തിയെന്ന് വിമര്‍ശനമുന്നയിച്ച് സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്. സൂരജ് വ്യാജ പ്രചരണം നടത്തുകയാണെന്ന വിശദീകരണവുമായി എംവിഡി രംഗത്തെത്തി. കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിനല്ല, വായിക്കാന്‍ പ്രയാസമുള്ളതും അനുവദനീയമല്ലാത്തതുമായ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിനാണ് സൂരജ് എസ് കുറുപ്പില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് എംവിഡിയുടെ വാദം. മോട്ടോര്‍ വാഹന വകുപ്പ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ‘സംഗീത സംവിധായകന്റെ തന്ത്രം പാളിയപ്പോള്‍’ എന്ന വീഡിയോയില്‍ സൂരജിന്റെ തല മറച്ച ചിത്രവും ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ശ്രമങ്ങള്‍ കുറ്റകരമാണ്. എന്തായാലും താങ്കളുടെ ഈ സംവിധാനശ്രമം പാളിപ്പോയതായി സന്തോഷ പൂര്‍വ്വം അറിയിക്കുന്നെന്നും എംവിഡി കൂട്ടിച്ചേര്‍ത്തു.മോട്ടോര്‍ വകുപ്പിനെ ചോദ്യം ചെയ്തും വിമര്‍ശനങ്ങള്‍ ഉന്നയിച്ചും നിരവധി പേര്‍ ഫേസ്ബുക്ക് പേജിലെത്തുന്നുണ്ട്. പലതിനും എംവിഡി മറുപടിയും നല്‍കുന്നുണ്ട്. കൃത്യമായ ബോധവല്‍കരണം നടത്താതെ പിഴ ഈടാക്കുകയാണെന്നും വാഹനങ്ങള്‍ മോഡി കൂട്ടാനുള്ള പാര്‍ട്‌സ് നികുതി കൊടുത്ത് തന്നെയാണ് വാങ്ങുന്നതെന്നും ഫേസ്ബുക്ക് യൂസര്‍മാര്‍ വിമര്‍ശിക്കുന്നു.
കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിന് തനിക്ക് പിഴ ചുമത്തിയെന്ന സൂരജ് എസ് കുറുപ്പിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിഴത്തുക സംബന്ധിച്ച എസ്എംഎസിന്റെ സ്‌ക്രീന്‍ ഷോട്ടും സൂരജ് പോസ്റ്റ് ചെയ്തിരുന്നു.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmvd.socialmedia%2Fvideos%2F1186217378430496%2F&show_text=0&width=560″ width=”560″ height=”373″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

Related Articles

Back to top button