BREAKING NEWSKERALALATEST

പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കാനിറങ്ങാം: ശ്രീധരനെ പരിഹസിച്ച് എന്‍.എസ്. മാധവന്‍

തിരുവനന്തപുരം: ബിജെപിയിലേക്കുള്ള ‘മെട്രോമാന്‍’ ഇ. ശ്രീധരന്റെ വരവിനെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. പാലങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കു വിട, ഇനി കുഴിക്കാന്‍ ഇറങ്ങാം എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.
‘ഇ. ശ്രീധരന്‍ പാലങ്ങള്‍ നിര്‍മിക്കുകയും തുരങ്കകങ്ങള്‍ കുഴിക്കുകയും ചെയ്തു. ഇനി മുതല്‍ പാലങ്ങള്‍ക്ക് ഗുഡ്‌ബൈ പറഞ്ഞ് കുഴിക്കാന്‍ ഇറങ്ങാം’– എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു. ബിജെപി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. മണ്ഡലം പാര്‍ട്ടി തീരുമാനിക്കട്ടെ. വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയുമെന്നും ശ്രീധരന്‍ അവകാശപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker