LOCAL NEWSPATHANAMTHITTA

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാന്നാര്‍ നായര്‍ സമാജം സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

 


തിരുവല്ല: 2020 മാര്‍ച്ച് മാസത്തില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാന്നാര്‍ നായര്‍ സമാജം സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം.611 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 569 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു യോഗ്യത നേടാന്‍ കഴിഞ്ഞു. 88 വിദ്യാര്‍ത്ഥികള്‍ എല്ലാവിഷയത്തിനും അ+ നേടുകയും 2 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ കഴിഞ്ഞു. ഗ്രേഡിംഗ് പ്രക്രിയ ആരംഭിച്ച കാലം മുതല്‍ തുടര്‍ച്ചയായി 14 വര്‍ഷവും ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ അ+ നേടുന്ന വിദ്യാലയം നായര്‍ സമാജം സ്‌കൂള്‍ ആണ്. പാഠ്യ പാഠ്യതര വിഭാഗത്തില്‍ സ്‌കൂള്‍ മുന്‍പില്‍ ആണ്.സംസ്ഥാന കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് നായര്‍ സമാജം സ്‌കൂള്‍

Related Articles

Back to top button