ENTERTAINMENTMALAYALAM

‘യുവതികള്‍ മാത്രമല്ല യുവാക്കളുമുണ്ട്. കാസ്റ്റിങ് കൗച്ചിന് ഇര, പക്ഷേ തുറന്നു പറയാന്‍ നമിതയ്ക്ക് മടിയ

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരസുന്ദരിയാണ് നമിത. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഐറ്റം ഡാന്‍സിലൂടെയായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരമായി മാറിയത്. പ്ലസ് സൈസ് ശരീരമുള്ള താരം ഒരുപാട് ഡാന്‍സ് പ്രകടനങ്ങളിലൂടെ നിരവധി സിനിമകളില്‍ നമിത പ്രേക്ഷക ശ്രദ്ധ നേടി. സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ പുലിമുരുകനിലും താരം ഒരു മികച്ച വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു നമിതയുടെ ജൂലി എന്ന കഥാപാത്രം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കുകയും പഴയകാല അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്യാറുണ്ട്. തമിഴും മലയാളവുമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങിയിരുന്ന തെന്നിന്ത്യന്‍ മാദകറാണി ആയിരുന്നു നമിത. 1998ല്‍ പതിനേഴാമത്തെ വയസ്സില്‍ സൗന്ദര്യമത്സരത്തില്‍ മിസ് സൂറത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ മിസ് ഇന്ത്യ പേജന്റ് സൗന്ദര്യമത്സരത്തില്‍ തേഡ് റണ്ണറപ്പായി.
തുടര്‍ന്ന് നമിത മോഡലിംഗ് ചെയ്യാന്‍ തുടങ്ങി വിവിധ കമ്പനികളുടെ പരസ്യങ്ങള്‍ക്ക് മോഡലായി. മോഡലിംഗ് രംഗത്ത് നിന്നുമാണ് നമിത സിനിമയിലേക്കെത്തിയത് 2002ല്‍ സൊന്തം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് നമിത സിനിമയില്‍ അരങ്ങേറുന്നത്. ചലച്ചിത്ര മേഖലയില്‍ കാസ്റ്റിങ് കൗച്ച് പരസ്യമായ രഹസ്യമാണെന്നും യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നുണ്ടെന്നും നമിത തുറന്നുപറഞ്ഞിരുന്നു. ഇതിനെ കുറിച്ച് അധികം ആളുകളും തുറന്ന് പറയുന്നില്ല. മിക്ക ആളുകളും വേഷങ്ങള്‍ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്. നമിത പറഞ്ഞു.

Related Articles

Back to top button