ENTERTAINMENTMALAYALAM

ഐറ്റം ഡാന്‍സര്‍ നമിത കിണറ്റില്‍ വീണു

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരസുന്ദരിയാണ് നമിത. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഐറ്റം ഡാന്‍സിലൂടെയായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരമായി മാറിയത്. പ്ലസ് സൈസ് ശരീരമുള്ള താരം ഒരുപാട് ഡാന്‍സ് പ്രകടനങ്ങളിലൂടെ നിരവധി സിനിമകളില്‍ നമിത പ്രേക്ഷക ശ്രദ്ധ നേടി.
സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ പുലിമുരുകനിലും താരം ഒരു മികച്ച വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു നമിതയുടെ ജൂലി എന്ന കഥാപാത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കുകയും പഴയകാല അനുഭവങ്ങള്‍ തുറന്നു പറയുകയും ചെയ്യാറുണ്ട്.
നമിതയുടെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. കിണറിന് സമീപം ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കിണറില്‍ പോയ മൊബൈല്‍ ഫോണ്‍ എത്തിപ്പിടിക്കുന്നതിനിടെ 35 അടി താഴ്ചയുള്ള കിണറിലേക്ക് നമിത വീണു.
ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ബൗ വൗ എന്ന സിനിമയില്‍ നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയാണ് ലൊക്കേഷന്‍ ആക്കിയിരിക്കുന്നത്. സംവിധായകന്‍ കട്ട് പറഞ്ഞപ്പോഴാണ് ബാക്കിയുള്ളവര്‍ക്ക് സംഭവം മനസിലായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker