AUTOFOUR WHEELER

കുറഞ്ഞ വിലയില്‍ 203 കിലോമീറ്റര്‍ മൈലേജുമായി ഇലക്ട്രിക് നാനോ എത്തുന്നു

മുംബൈ : 203 കിലോമീറ്റര്‍ മൈലേജില്‍ ടാറ്റയുടെ നാനോ ഇലക്ട്രിക് കാര്‍ എത്തുന്നു. ഒരു കുടുംബത്തിനു സഞ്ചരിക്കാവുന്ന കുഞ്ഞന്‍ കാര്‍ എന്ന രീതിയിലാണ് ടാറ്റാ കമ്പനി നാനോ കാര്‍ നിര്‍മ്മിച്ചത്.
സാധാരണക്കാര്‍ക്ക് ഒരു കാര്‍ വാങ്ങാന്‍ സാധിക്കുകയില്ല എന്ന ചിന്തകളെല്ലാം കാറ്റില്‍ പറത്തി ബൈക്കിന്റെ വിലയിലാണ് ടാറ്റ നാനോ വിപണിയിലെത്തിയത്. എന്നിരുന്നാല്‍ പോലും വിപണിയില്‍ വലിയ വിജയം കൈവരിക്കാന്‍ നാനോ കാറിന് സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ടാറ്റാ നാനോ കാര്‍ രണ്ടാം വരവിന് ഒരുങ്ങുകയാണ്.
ഇപ്രാവശ്യം ഇലക്ട്രിക് പതിപ്പില്‍ എത്തുന്നതുകൊണ്ട് എല്ലാവരും ഉറ്റു നോക്കുന്ന ഒരു കാറായി നാനോ മാറിയിരിക്കുകയാണ്. കാരണം ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളെ ആണ് ഏവരും പ്രോത്സാഹിപ്പിക്കുന്നത്. അതില്‍ നാനോ താങ്ങാവുന്ന ബഡ്ജറ്റില്‍ ഏറ്റവും മികച്ച കാര്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button