LATESTNATIONALTOP STORY

സപ്തതി നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആശംസകളുമായി നേതാക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 70-ാം പിറന്നാള്‍ ആഘോഷിക്കുന്നു. സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രി നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. മോദിയുടെ കീഴില്‍ രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നെന്നും ജന്മദിന ആശംസകള്‍ അറിയിച്ചുള്ള ട്വീറ്റില്‍ ഷാ പറയുന്നു.പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരന്തരം പ്രയത്നിക്കുന്ന നേതാവാണ് മോദിയെന്നും അദ്ദേഹത്തിനു ദീര്‍ഘായുസ് നേരുന്നതായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മോദിക്ക് ജന്മദിനാശംകള്‍ നേര്‍ന്നു.

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്സാനയിലെ വാദ്നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് മുഴുവന്‍ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവില്‍പന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിര്‍ത്തി.

Related Articles

Back to top button