BREAKING NEWSLATESTWORLD

നാസയുടെ ചൊവ്വാദൗത്യം വിജയകരം; പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി

വാഷിങ്ടണ്‍: നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.
ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 30 കോടി മൈല്‍ സഞ്ചരിച്ചാണ് പെര്‍സെവറന്‍സ് ചുവന്ന ഗ്രഹത്തിലെത്തിയത്.
2020 ജൂലായ് 30ന് ഫ്‌ലോറിഡയിലെ നാസയുടെ യു.എല്‍.എ. അറ്റ്‌ലസ്541ല്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ് ആകെ ചെലവ്.
ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു.

റോവര്‍ (പെഴ്‌സെവറന്‍സ്)
നീളം 3.048 മീറ്റര്‍
ഉയരം 2.13
ഭാരം 1025 കി.ഗ്രാം
പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം
2 മീറ്റര്‍ ഭുജം ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങള്‍ ശേഖരിക്കാനും കഴിയും

ഇന്‍ജെന്യുയിറ്റി
ഭാരം 1.8 കിലോഗ്രാം
ഉയരം 19 ഇഞ്ച് (.49 മീറ്റര്‍)
സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കും
വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റം
2400 ആര്‍.പി.എമ്മില്‍ കറങ്ങുന്ന കൗണ്ടര്‍റൊട്ടേറ്റിങ് ബ്ലേഡുകള്‍
കംപ്യൂട്ടറുകള്‍, നാവിഗേഷന്‍ സെന്‍സറുകള്‍, രണ്ട് ക്യാമറകള്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker