കൊല്‍ക്കത്ത: നവരാത്രി ആഘോഷങ്ങള്‍ ഏറ്റവുമധികം നടക്കുന്ന നഗരങ്ങളിലൊന്നായ കൊല്‍ക്കത്തയില്‍ ഇത്തവണ തെരുവുകളില്‍ ദുര്‍ഗ്ഗയ്ക്ക് പകരം ദുര്‍ഗ്ഗാ ദേവിയുടെ അവതാരങ്ങളായി നിറയുന്നത് കോവിഡ് ബന്ധിത കോലങ്ങള്‍. സാധാരണ ദേവിയുടെ വിവിധഭാവങ്ങളിലുള്ള പ്രതിമകളാണ് തെരുവുകളില്‍ നിറയുന്നത്. പക്ഷെ ഇത്തവണ പതിവിന് വിപരീതമായി വ്യത്യസ്ഥഭാവങ്ങളാണ് ദുര്‍ഗ്ഗയ്ക്ക്.
കളിഞ്ഞ ദിവസങ്ങളില്‍ അതിഥിതൊഴിലാളിയായ സ്ത്രീ കുട്ടികളുമായി നില്‍ക്കുന്നത് ദേവീഭാവത്തില്‍ അവതരിപ്പിച്ചത് വാര്‍ത്തയായിരുന്നു. വിശപ്പെന്ന അസുരനെതിരെ പടപൊരുതുന്ന ദുര്ഗ്ഗാഭാവമായിരുന്നു അത്. കോവിഡ് സമയമായതുകൊണ്ടുതന്നെ നേഴ്സും ഡോക്ട്ടറുമെല്ലാം കോവിഡ് വൈറസിനോട് സാമ്യമുള്ള അസുരനെ വധിക്കുന്ന തരത്തിലുള്ള കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ചിത്രം ശശിതരൂര്‍ ംെപിയും പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല ശുചീകരണത്തൊഴിലാളികളുടെയും ഉണ്ട് ഈ കൂടെ.
ഗണപതിയെ പോലീസ്യൂണിഫോമിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലത്തുള്ള ഓര്‍മ്മപ്പെടുത്തലും സുരക്ഷാമുന്നറിയിപ്പുമായാണ് ഇവയെല്ലാം തെരുവുകളില്‍ നിറയുന്നത്