MALAYALAMENTERTAINMENT

‘ഗര്‍ഭിണിയാണോ’ ഇതിനുള്ള മറുപടി നവ്യ നായര്‍ തന്നെ പറയും

മലയാള സിനിമാ പ്രേക്ഷകര്‍ എക്കാലവും മനസില്‍ ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ താരമാണ് നവ്യ നായര്‍. കുറെ നാളുകളായി സിനിമയില്‍ സജീവമല്ലാത്ത താരം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും അവാര്‍ഡ് പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവള്‍ക്ക് ഭ്രാന്താണ്, പക്ഷേ അവളൊരു അത്ഭുതമാണ്. അവളുടെ തീയില്‍ ഒരു നുണയും ഉണ്ടാവില്ലെന്നാണ് ചിത്രത്തിന് താഴെ ക്യാപ്ഷനായി താരം കുറിച്ചത്. മഞ്ഞ നിറമുള്ള ചുരിദാറ് ധരിച്ച് നില്‍ക്കുന്ന ചിത്രത്തിന് താഴെ നിരവധി ആരാധകര്‍ കമന്റുമായെത്തി.? താരത്തിന്റെ ചിത്രം കണ്ടിട്ട് ഗര്‍ഭിണിയാേെണാ എന്നുള്ള ചോദ്യമാണ് കൂടുതലായും വരുന്നത്. ചിത്രങ്ങള്‍ വളരെ വേഗം തന്നെ വൈറലായി.

Related Articles

Back to top button