മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ താര സുന്ദരിയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇന്ന് നയന്‍താരയോളം താരമൂല്യമുള്ളൊരു മറ്റൊരു നായികയില്ല. അഭിനയിച്ച ഭാഷകളിലെല്ലാം തന്നെ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. 1984 നവംബര്‍ 18ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നയന്‍താര ഇന്ന് തെന്നിന്ത്യന്‍ സിനിമക്ക് പകരം വെക്കാനില്ലാത്ത ഒരു താരമാണ്. മലയാള സിനിമയില്‍ മലയാളിത്തം നിറഞ്ഞ വേഷങ്ങള്‍ ചെയ്ത നയന്‍താര അന്യഭാഷാ ചിത്രങ്ങളില്‍ എത്തിയതോടെ ഗ്ലാമറസ് വേഷങ്ങളിലായിരുന്നു കൂടുതലായി നയന്‍താരയെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി ഇന്ന് സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് ഗോസിപ്പുകളില്‍ എപ്പോഴും മുന്നിലാണ് താരം. ചിമ്പുവുമായും പ്രഭുദേവയുമായും ഒപ്പമുള്ള പ്രണയവും പിരിയലും എല്ലാം സിനിമാ ലോകം ആഘോഷമാക്കിയിരുന്നു. പ്രഭുദേവക്ക് വേണ്ടി നയന്‍സ് തന്റെ മതം മാറ്റി ഹിന്ദു മതം ആക്കിയിരുന്നു. എന്നാല്‍ ആ പ്രണയം അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു. വിഗ്നേഷ് ശിവനുമായി താരം ഇപ്പോള്‍ പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം എന്നാണെന്നുള്ള ആകാംഷയിലാണ് ആരാധകര്‍. പ്രഭുദേവ വിവാഹിതനായിരുന്നു. അതൊന്നും വക വെക്കാതെ ആയിരുന്നു നയന്‍താരയുടെ പ്രണയം.
ഡയാന എന്ന തന്റെ പേര് മാറ്റി താരം ഹിന്ദു മതം സ്വീകരിക്കുന്നതിനൊപ്പം നയന്‍താര എന്നുള്ളത് ഔദ്യോഗിക പേരാക്കി മാറ്റുകയും ചെയ്തു. പ്രഭുദേവയുടെ പേര് നയന്‍താര കൈകളില്‍ പച്ച കുത്തുകയും ചെയ്തിരുന്നു. പ്രണയത്തെ കുറിച്ച് പ്രഭുദേവ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ; ഞാന്‍ പ്രണയത്തില്‍ ആയിരുന്നപ്പോള്‍ 100 ശതമാനം അതില്‍ തന്നെ ആയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. അതുകൊണ്ടു തന്നെ എന്റെ മുന്നില്‍ ഉള്ള വഴി അത് ഉപേക്ഷിക്കുക എന്നുള്ളതായിരുന്നു. പ്രഭുദേവ പറഞ്ഞു.