ബാലതാരമായി സിനിമയില്‍ അരങ്ങേറി പിന്നീട് മികച്ച നായിക വേഷങ്ങള്‍ അനശ്വരമാക്കി പ്രേക്ഷക പ്രീതി നേടിയ താരമാണ് നസ്രിയ. മമ്മുട്ടി നായകനായ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയില്‍ അരങ്ങേറുന്നത്. ചെറുപ്പത്തിലെ ടെലിവിഷന്‍ അവതാരികയായി തിളങ്ങിയ നസ്രിയ പിന്നീട് സിനിമയില്‍ സജീവമായി.
ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്രിയ യുവനടന് ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ അധികം വൈകാതെ നസ്രിയ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി.
തെലുങ്ക് സിനിമയില്‍ നസ്രിയ അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂപ്പര്‍ താരം നാനിയോടൊപ്പമാണ് നസ്രിയ തെലുങ്ക് ചിത്രത്തില്‍ അരങ്ങേറുന്നത്.
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രം റൊമാന്റിക് എന്റര്ടെയ്നര് വിഭാഗത്തിലുള്ളതാണ്. നസ്രിയ അഭിനയിച്ച രാജാറാണി എന്ന സിനിമയുടെ തെലുങ്ക് പതിപ്പ് സൂപ്പര്‍ഹിറ്റ് ആയിരുന്നു.
നസ്രിയ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് കാത്തിരിക്കുകയായിരുന്നു തെലുങ്ക് ആരാധകര്‍. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.