കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി തോമസിന്റെ വീട്ടിലെത്തി നഷ്ടപരിഹാരത്തുക കൈമാറി എന്‍ബിടിസി. എന്‍ബിടിസി മാനേജ്‌മെന്റ് പ്രതിനിധികളായ ഷിബി എബ്രഹാം, തോമസിന്റെ ഭാര്യ മറിയാമ്മയ്ക്ക് നഷ്ടപരിഹാരത്തുകയായ എട്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.തോമസിന്റെ അഞ്ചുവയസുള്ള മകന്റെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസച്ചെലവ് കമ്പനി നിര്‍വഹിക്കുമെന്നും കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തെ നേരില്‍ കണ്ട് നഷ്ടപരിഹാരം കൈമാറുന്നത് രണ്ട് ദിവസത്തിനുള്ളില്‍ മാനേജ്‌മെന്റ് പൂര്‍ത്തിയാക്കും.
1,127 Less than a minute