പത്തനംതിട്ട: എല്‍ഡിഎഫ് ഭരിച്ച പന്തളം നഗരസഭ എന്‍ഡിഎ പിടിച്ചെടുത്തു. ഫലമറിഞ്ഞ 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 എണ്ണം നേടി. എല്‍ഡിഎഫ് ഏഴും യുഡിഎഫ് അഞ്ചും സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. ആകെയുള്ള 33 വാര്‍ഡുകളില്‍ 3 വാര്‍ഡിലെ കൂടി ഫലം വരാനുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ ബിജെപി ലീഡു ചെയ്യുന്നു.
വിജയം ബിജെപി നേതാക്കളെ പോലും ഞെട്ടിച്ചു. മുന്നണിയില്‍ പടലപ്പിണക്കം ഉണ്ടായിരുന്നെങ്കിലും അത് ഏശിയില്ല. അതേ സമയം ഭരണതുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലായിരുന്ന എല്‍ഡിഎഫിന് തോല്‍വി കനത്തതായി. ഒരിടത്തു മാത്രമാണ് എല്‍ഡിഎഫിനു വിമതശല്യം ഉണ്ടായിരുന്നത്.