ENTERTAINMENTMALAYALAM

നിങ്ങളില്‍ നിന്നും ഞാനല്‍പ്പം മാന്യത പ്രതീക്ഷിക്കുന്ന സഹോദരാ…… അശ്ലീല ചോദ്യത്തിന് ചുട്ട മറുപടിയുമായി നീലിമ

നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ അക്രമണങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ അശ്‌ളീല കമന്റ് പങ്കുവച്ച ആരാധകനു നടി നീലിമ റാണി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തമിഴകത്ത് ശ്രദ്ധ നേടിയ താരമായ നീലിമ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെ മലയാളികള്‍ക്കും പരിചിതയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയില്‍ ഒരാള്‍ നടിയോട് ‘നിങ്ങള്‍ക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപ വേണം’ എന്നു ചോദിച്ചു. ഇതിനു ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് നടി.
‘ദയവ് ചെയ്ത് നിങ്ങളില്‍ നിന്നും ഞാനല്‍പ്പം മാന്യത പ്രതീക്ഷിക്കുന്ന സഹോദരാ… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്’ നീലിമ മറുപടി നല്‍കി.
സോഷ്യല്‍ മീഡിയയില്‍ നടിയുടെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടി ഇങ്ങനെ പോരെന്നും ഇത്രയും മര്യാദ കൊടുക്കേണ്ടെന്നുമൊക്കെയാണ് കൂടുതല്‍ പേരും നടിയോട് പറയുന്നത്.

Related Articles

Back to top button