BREAKINGNATIONAL

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ത്ഥികള്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ത്ഥികള്‍ സുപ്രിം കോടതിയില്‍. നീറ്റ് യുജി പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശയ്‌ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. കഠിന പരിശ്രമത്തിനോടുവില്‍ പൂര്‍ത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിര്‍ദേശിക്കുന്നത് അനുചിതമെന്നാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ പറയുന്നത്. ജൂലൈ എട്ടിന് പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കെയാണ് ഹര്‍ജി.
അതേസമയം നീറ്റ് യുജി പരീക്ഷ പേപ്പര്‍ ക്രമക്കേടില്‍ . മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്‌കൂള്‍ പ്രിന്‍സിപ്പളിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയുമടക്കം നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഗുജാറത്തിലും ബിഹാറിലുമടക്കം സിബിഐ റെയ്ഡ് നടത്തി. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.

Related Articles

Back to top button