BREAKING NEWSLATESTNATIONAL

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ ഓഗസ്റ്റ് ഒന്നിന്

കൊച്ചി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) ഓഗസ്റ്റ് ഒന്നിനു നടക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യമുണ്ടായിരുന്നെങ്കിലും പതിവു രീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെ നടക്കും.16 ലക്ഷത്തിലധികം പേരാണ് എല്ലാ വര്‍ഷവും നീറ്റ് എഴുതാറുള്ളത്.
പരീക്ഷയുടെ അപേക്ഷാ തീയതി, യോഗ്യതാ മാനദണ്ഡം, നടപടി ക്രമങ്ങള്‍ തുടങ്ങിയവ അവരുടെ ഔദ്യോഗിക സൈറ്റായ ിമേിലല.േിശര.ശി ല്‍ പിന്നീട് ലഭ്യമാകുമെന്നും ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്നു അധികൃതര്‍ അറിയിച്ചു.
എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിനുള്ള രാജ്യത്തെ ഒറ്റപരീക്ഷയിലൂടെ 60,000ത്തില്‍ അധികം സീറ്റുകളിലേക്കാണ് അഡ്മിഷന്‍ നടത്തുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker