BREAKINGINTERNATIONAL

നേപ്പാളില്‍ ഒലി പ്രധാനമന്ത്രി; തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

കാഠ്മണ്ഡു: രാഷ്ട്രീയകൂറൂമാറ്റം നടന്ന നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി സി.പി.എന്‍.-യു.എം.എല്‍. അംഗം കെ.പി. ശര്‍മ ഒലി (72) തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. സി.പി.എന്‍.-യു.എം.എല്‍., നേപ്പാളി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി ശനിയാഴ്ചയാണ് ഒലിയെ തിരഞ്ഞെടുത്തത്.
സി.പി.എന്‍.-എം.സി. സര്‍ക്കാരിനുള്ള പിന്തുണ ഒലി പിന്‍വലിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയശേഷമായിരുന്നു ഒലിയുടെ നീക്കം. ഇതിനുപിന്നാലെ, വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വിശ്വാസവോട്ടുതേടിയ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ (പ്രചണ്ഡ) പരാജയപ്പെട്ടു.

****

Related Articles

Back to top button