കൊച്ചി: അരി, ആട്ട തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളെ പോഷക സമൃദ്ധമാക്കുന്നതിനു ധാതുക്കളും വിറ്റാമിനുകളുംചേര്ത്തു പരിപോഷമാക്കിയ പവര്മിക്സുകള് ന്യൂശക്തി ബ്രാന്‍ഡില്‍ ഡിഎസ്എം ഇന്ത്യ കേരളത്തില്‍ പുറത്തിറക്കും.
രാജ്യമൊട്ടാകെ ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഇതു ലഭ്യമാക്കുന്നത്. ആദ്യമായി 2019ല്‍ തമിഴ്നാട്ടിലാണ് ഡിസിഎം ഇന്ത്യ ന്യൂശക്തി ബ്രാന്‍ഡില്‍ പരിപോഷക ഭക്ഷ്യോത്പന്നങ്ങള്‍ അവതരിപ്പിച്ചത്. സാധാരണഅരി, ആട്ട, പാനിയങ്ങള്‍ (മൂന്നുരുചികളില്) എന്നിവയുടെ പോഷകഗുണം വര്‍ധിപ്പിക്കുന്നതിനുള്ള പവര്മിക്സുകളാണ് കമ്പനി വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
സാധാരണ അരിയില്‍ പവര്‍മിക്സ് ചേര്‍ക്കുമ്പോള്‍ വിറ്റാമിന്‍ ബി6, ബി 12, ഫോളിക്ആസിഡ്, ഇരുമ്പ്, സിങ്ക്എന്നിവയില് 400 ശതമാനത്തോളം സമ്പുഷ്ടമാകുന്നു. ആട്ടയില്‍ ഇതു 100 ശതമാനം വര്‍ധന കാണിക്കുന്നു. നൂറു ശതമാനവും ജൈവമായിട്ടാണ് പവര്‍മിക്സ് നിര്‍മിക്കുന്നത്.
250 ഗ്രാം പായ്ക്കിലാണ് പവര്‍മിക്സ് ലഭ്യമാക്കിയിട്ടുള്ളത്. ഇത് 25 കിലോഗ്രാം സാധാരണ അരിയില്‍ ഉപയോഗിക്കാം. പത്തു കിലോഗ്രാം ആട്ടയ്ക്ക് ഉപയോഗിക്കുന്ന വിധത്തില്‍ 100 ഗ്രാം പായ്ക്കറ്റിലാണ് ആട്ട പവര്‍മിക്സ് ലഭ്യമാക്കിയിട്ടുള്ളത്. അരിയുടെ പവര്‍മിക്സ് 250 ഗ്രാമിന് 250 രൂപയും ആട്ട പവര്‍മിക്സ് 100 ഗ്രാമിന് 100 രൂപയുമാണ് വില. പാനീയങ്ങളില്‍ ഉപയോഗിക്കുന്ന മിക്സ്മിയില് 12 വിറ്റാമിനുകളും അഞ്ചു ധാതുക്കളും അടങ്ങിയിരിക്കുന്നു. പത്തു ചെറുപായ്ക്കറ്റുകള്‍ അടങ്ങിയ പായ്ക്കറ്റിന് 100 രൂപയാണ്വില.