കൊച്ചി: ആശുപത്രികളിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഉന്നത നിലവാരമുളള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും, വിതരണത്തിലും മുന്‍നിരക്കാരായ ന്യൂകെയര്‍ ഹൈജീന്‍ പ്രോഡക്ടസ് . നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 75കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 100കോടി രൂപ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. 1
0കോടി രൂപ മുതല്‍ മുടക്കി ഇപ്പോള്‍ നടപ്പിലാക്കുന്ന വികസന പദ്ധതി പൂര്‍ത്തീയാകുന്നതോടെ ഉല്പ്പാദനസൗകര്യം 30,000 ചതുരശ്ര അടിയില്‍ നിന്നും 50,000 ചതുരശ്ര അടി ആയി ഉയരും. ഇപ്പോള്‍ 150 പേര് പ്രത്യക്ഷമായും 200ഓളം പേര് അനുബന്ധ സ്ഥാപനങ്ങളില്‍ പരോക്ഷമായും ന്യൂകെയര്‍ ഹൈജീന്‍ പ്രോഡക്ടസില്‍ ജോലി ചെയ്യുന്നു. ഉല്‍പ്പാദന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇവരുടെ എണ്ണം 500ആയി ഉയരും. ശസ്ത്രക്രിയക്ക് ആവശ്യമായ ഡ്രേപുകളും, ഡയപറുകളും കിറ്റുകളുമാണ് ന്യൂകെയര്‍ ഹൈജീന്‍ പ്രോഡക്ടസിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍.